തായ്‌പേയ്: തായ്‌വാനെ പിടിച്ചുകുലുക്കി റിക്ടർ സ്കെയിൽ 6.9 രേഖപ്പെടുത്തി ഭൂകമ്പം. തായ്‌വാനിലെ തെക്കുകിഴക്കൻ തീരത്ത് ഞായറാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ ആണ് തകർന്നത്. വൻ നാശനഷ്ടം ഉണ്ടായെങ്കിലും ആരും മരണപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഭൂകമ്പത്തിന്റെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിൽ വൈറലാകുന്ന ഒരു വീഡിയോ ആണ് നടക്കാൻ വയ്യാതെ ഇരിക്കുന്ന സുഹൃത്തിനെ ചുമലിലേറ്റി ഓടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങൾ.
ഹുവാലിയെനിലെ ഒരു കെട്ടിടത്തിലാണ് സംഭവമെന്നാണ് സൂചന. ഭൂകമ്പം വന്ന് കെട്ടിടം ആടിയുലഞ്ഞതോടെ എല്ലാവരും പുറത്തേക്ക് ഇറങ്ങി ഓടാൻ തുടങ്ങി. തന്റെ സീറ്റിൽ ഇരിക്കുകയായിരുന്ന യുവാവ് ഉടൻ അടുത്ത സീറ്റിൽ ഇരുന്ന, കാല് വയ്യാത്ത സുഹൃത്തിനെ ചുമലിലേറ്റുന്നതാണ് വീഡിയോയിൽ കാണുന്നത്. യുവാവിന്റെ കാലിന് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. സുഹൃത്തിനെയും കൊണ്ട് പടികൾ ഇറങ്ങിയോടുന്ന യുവാവിന്റെ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
HUMANITY
An employee is rescuing his handicapped colleague in office during #taiwanearthquake #Taiwan #earthquake#台湾地震 pic.twitter.com/OGCTTAWXBu
— ALERT NEWS (@AlertNewsBreak) September 18, 2022
അതേസമയം, യുഎസ്ജിഎസ് ഭൂകമ്പത്തെ അതിന്റെ പ്രാരംഭ ശക്തിയായ 7.2 ൽ നിന്ന് 6.9 ആയി താഴ്ത്തി. ഭൂകമ്പത്തിൽ കുറഞ്ഞത് 3 കെട്ടിടങ്ങൾ തകർന്നു. റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് നാശനഷ്ടം ഉണ്ടായി. വിവിധ ട്രെയിനുകൾ പാളം തെറ്റി. ഹുവാലിയെനിലെ യൂലി ടൗൺഷിപ്പിൽ മൂന്നുനിലക്കെട്ടിടം തകർന്നുവീണു. ഇവിടെ കുടുങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. ഹുവാലിയെനിലെ ഡോങ്‌ലി സ്റ്റേഷനിൽ ഒരു ട്രെയിൻ പാളം തെറ്റിയതായി തയ്‌വാൻ റെയിൽവെ അഡ്മിനിസ്ട്രേഷൻ (ടിആർഎ) അറിയിച്ചു. ഭൂകമ്പത്തിൽ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ ആടിയുലയുന്നതിന്റെ വീഡിയോ പുറത്തുവന്നു.
Post Your Comments