Latest NewsNewsMobile PhoneTechnology

ഇന്ത്യൻ നിർമ്മിത ഫോൺ വിൽപ്പനയിൽ ഒന്നാമനായി ഓപ്പോ, മൊത്തം വിപണി വിഹിതം അറിയാം

ഇന്ത്യൻ പ്രാദേശിക വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓപ്പോ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്

ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോൺ വിൽപ്പനയിൽ മികച്ച നേട്ടവുമായി ഓപ്പോ. റിപ്പോർട്ടുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 4.4 കോടിയിലധികം ഇന്ത്യൻ നിർമ്മിത ഫോണുകളാണ് ഓപ്പോ വിറ്റഴിച്ചിട്ടുള്ളത്. ഇതോടെ, രണ്ടാം പാദത്തിൽ 16 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യൻ പ്രാദേശിക വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓപ്പോ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. കൂടാതെ, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ നിർമ്മാണ രംഗത്ത് 6 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ ഓപ്പോ പദ്ധതിയിടുന്നുണ്ട്. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഓപ്പോ അടക്കമുള്ള കമ്പനികൾ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിച്ചതോടെയാണ് കൂടുതൽ വിൽപ്പന നടന്നത്.

Also Read: വിവോ വൈ52ടി 5ജി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇതാണ്

കണക്കുകൾ പ്രകാരം, ഓപ്പോയുടെ വിപണി വിഹിതം 23.9 ശതമാനമാണ്. തൊട്ടുപിന്നിൽ 21.8 ശതമാനം വിഹിതവുമായി സാംസംഗാണ് രണ്ടാം സ്ഥാനത്തുള്ളത്. അതേസമയം, മെയ്ഡ് ഇൻ ഇന്ത്യ ഫീച്ചർ ഫോൺ വിഭാഗത്തിൽ 21 ശതമാനം വിഹിതവുമായി ലാവയാണ് ഒന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button