എസിസി സിമന്റിന്റെ തലപ്പത്തേക്ക് നിയമിതനാകാനൊകാരുങ്ങി ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനി. എസിസി സിമന്റിന്റെ ചെയർമാനായാണ് കരൺ അദാനി നിയമിതനാകുക. കഴിഞ്ഞ ദിവസമാണ് എസിസി സിമന്റിന്റെ 56.69 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. ഇദ്ദേഹത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ് ഇന്ത്യയിലെ രണ്ട് സിമന്റ് നിർമ്മാണ കമ്പനികൾ അദാനി ഗ്രൂപ്പിന്റെ കീഴിൽ എത്തിയത്.
എസിസി സിമന്റിന്റെ ഓഹരികൾക്ക് പുറമേ, അംബുജ സിമന്റ്സിന്റെ ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ, അംബുജ സിമന്റ്സിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ഗൗതം അദാനിയാണ് എത്തിയിരിക്കുന്നത്. വിപണിയിൽ വളർച്ച കൈവരിക്കാൻ അംബുജ സിമന്റ്സിനെ സഹായിക്കുന്നതിന്റെ ഭാഗമായി 20,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.
Also Read: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്: ആരോഗ്യമന്ത്രി
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണ് കരൺ അദാനി. നിലവിൽ, അദ്ദേഹം അദാനി പോർട്ട്സിന്റെ സിഇഒ ആണ്. എസിസി സിമന്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് കരൺ അദാനി നിയമിതനാകുന്നതോടെ പുതിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments