മഴക്കാലങ്ങളിൽ ഭൂരിഭാഗം ആൾക്കാരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടിയുടെ ദുർഗന്ധം. പലപ്പോഴും ഈർപ്പം നിലനിൽക്കുന്നതിനാൽ താരനും ദുർഗന്ധവും വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും മുടികൊഴിച്ചിൽ പോലുള്ള വിവിധ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
മുടിയിലെ ദുർഗന്ധം അകറ്റാൻ ഏറ്റവും മികച്ചതാണ് ആപ്പിൾ സൈഡർ വിനിഗർ. ചർമ്മ സംരക്ഷണത്തിന് പുറമേ, വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാനും മികച്ചതാണ്. മുടിയിലെ ദുർഗന്ധം അകറ്റാൻ ആപ്പിൾ സൈഡർ വിനിഗർ എടുത്തതിനുശേഷം വെള്ളം ചേർത്ത് നന്നായി നേർപ്പിക്കുക. ഇത് ഉപയോഗിച്ച് മുടി കഴുകിയാൽ മഴക്കാലത്ത് മുടിയിൽ ഉണ്ടാകുന്ന ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കും.
മുടിയിലെ കെട്ടുകൾ അകറ്റാനും മുടികൊഴിച്ചിൽ തടയാനും മുടി മൊയ്സ്ചുറൈസ് ചെയ്യുന്നത് നല്ലതാണ്. വരണ്ട മുടി മൊയ്സ്ചുറൈസ് ചെയ്യുന്നത് പ്രത്യേകം ശ്രദ്ധിക്കണം. സാധാരണയായി വരണ്ട മുടി ഈർപ്പം ആഗിരണം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇത് മുടിയിൽ ഫംഗൽ ഇൻഫെക്ഷൻ വർദ്ധിപ്പിക്കാനുള്ള സാധ്യത കൂട്ടും. അതിനാൽ, വരണ്ട മുടിയുള്ളവർ മൊയ്സ്ചുറൈസ് ചെയ്യുന്നത് നല്ലതാണ്.
Post Your Comments