മൊഹാലി: വിദ്യാർത്ഥിനികളുടെ ആക്ഷേപകരമായ വീഡിയോകൾ പ്രചരിക്കപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് ചണ്ഡീഗഡ് സർവ്വകലാശാല. ഇതുമായി ബന്ധപ്പെട്ട് കാമ്പസിൽ നടന്ന പ്രതിഷേധത്തിനിടയിൽ, കുറ്റാരോപിതയായ സ്ത്രീയുടെ മൊബൈൽ ഫോണിൽ വീഡിയോകളൊന്നും കണ്ടെത്തിയില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ചണ്ഡീഗഡ് സർവ്വകലാശാല അവകാശപ്പെട്ടു. ലുധിയാന-ചണ്ഡീഗഢ് റോഡിൽ സ്ഥിതി ചെയ്യുന്ന ചണ്ഡീഗഡ് യൂണിവേഴ്സിറ്റി കാമ്പസിലാണ് അർദ്ധരാത്രിയോടെ പ്രതിഷേധം നടന്നത്.
‘മറ്റ് പെൺകുട്ടികളുടെ വീഡിയോ ചിത്രീകരിച്ചതിനെക്കുറിച്ചുള്ള എല്ലാ കിംവദന്തികളും പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണ്. ഒരു പെൺകുട്ടി തന്റെ കാമുകനുമായി പങ്കിട്ട ഒരു സ്വകാര്യ വീഡിയോ ഒഴികെ ഒരു വിദ്യാർത്ഥിയുടെയും ആക്ഷേപകരമായ വീഡിയോകളൊന്നും കണ്ടെത്തിയില്ല,’ സർവ്വകലാശാല പ്രസ്താവനയിൽ പറഞ്ഞു.
തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം: മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന റിപ്പോർട്ടുകളും സർവ്വകലാശാല നിഷേധിച്ചു.’ഏഴ് പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അഭ്യൂഹങ്ങളുണ്ട്. അതേസമയം ഒരു പെൺകുട്ടിയും അത്തരമൊരു നടപടിക്ക് ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. സംഭവത്തിൽ ഒരു പെൺകുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല,’ സർവ്വകലാശാല വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ, പിടിയിലായ വിദ്യാർത്ഥിനി ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒരാളുമായി സ്വന്തം വീഡിയോ പങ്കുവെച്ചതായി വ്യക്തമായതായി മൊഹാലി സീനിയർ പോലീസ് സൂപ്രണ്ട് വിവേക് ഷീൽ സോണി പറഞ്ഞു. അതേസമയം, നിരവധി വിദ്യാർത്ഥിനികളുടെ വീഡിയോകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തുവെന്ന റിപ്പോർട്ടുകൾ സർവ്വകലാശാല അധികൃതർ തള്ളി.
Post Your Comments