Latest NewsKeralaNews

സഹോദരിയുടെ മകനെ തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ മരണത്തില്‍ മധ്യവയസ്‌കനും മകനും അറസ്റ്റില്‍

യുവാവിന്റെ മരണം, അമ്മാവനും മകനും അറസ്റ്റില്‍

ആലുവ: സഹോദരിയുടെ മകനെ തള്ളിയിട്ടതിനെ തുടര്‍ന്നുണ്ടായ മരണത്തില്‍ മധ്യവയസ്‌കനും മകനും അറസ്റ്റില്‍. ആലുവ കോളനിപ്പടിയിലുള്ള കോളാമ്പി വീട്ടില്‍ മണി (58), ഇയാളുടെ മകന്‍ വൈശാഖ് (24) എന്നിവരെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്

Read Also: എൽജി: ഏറ്റവും പുതിയ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് പുറത്തിറക്കി, സവിശേഷതകൾ ഇതാണ്

എടത്തല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോളനിപ്പടി ഭാഗത്ത് നിരപ്പില്‍ മഹേഷ്‌കുമാറാണ് മരിച്ചത്. മാതാവിന്റെ പേരിലുള്ള സ്ഥലം ഈട് നല്‍കി മഹേഷ് കുമാര്‍ ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെപ്പറ്റി ചൊവ്വാഴ്ച അമ്മാവനായ മണി, മകന്‍ വൈശാഖ് എന്നിവരുമായി മഹേഷ് കുമാര്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ മഹേഷ് കുമാറിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും, തള്ളിയിടുകയും ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ ഇവരെ കുറിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിയില്‍ നിന്നാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button