![](/wp-content/uploads/2022/09/stray-dogs-rabies.jpg)
കോട്ടയം: പാമ്പാടി ഏഴാം മൈലിൽ തെരുവ് നായ ആക്രമണത്തില്‍ ഒരു വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്.
വീട്ടിനുള്ളിൽ വെച്ചാണ് ഏഴാം മൈൽ സ്വദേശി നിഷാ സുനിലിനെ നായ കടിച്ചത്.
നായവരുന്നത് കണ്ട് വീടിനുള്ളിലേക്ക് ഓടി കയറി നിഷയെ പിന്നാലെ വന്ന് കടിക്കുകയായിരുന്നു. സമീപവാസികളായ മറ്റ് രണ്ട് പേർക്കും നായുടെ കടിയേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്.
Post Your Comments