സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് ഭൂരിഭാഗം പേരും. ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ്, കറുത്ത പാടുകൾ, ചുളിവുകൾ എന്നിവ പലരെയും അലട്ടാറുണ്ട്. സൂര്യപ്രകാശം കൂടുതൽ ഏൽക്കുമ്പോഴാണ് ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നത്. ഇത്തരത്തിൽ കരുവാളിപ്പുകൾ അകറ്റി മുഖം തിളങ്ങാൻ സഹായിക്കുന്ന ചില പൊടിക്കൈകളെ കുറിച്ച് പരിചയപ്പെടാം.
ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ ഏറ്റവും ഉത്തമമായ ഒന്നാണ് തക്കാളി. അൽപം തക്കാളി നീര് എടുത്തതിനു ശേഷം അതിലേക്ക് അര ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
Also Read: പാമ്പാടിയിൽ നീർച്ചാലുകളുടെ ‘മാപ്പത്തോൺ’ പൂർത്തിയായി
ആരോഗ്യത്തിന് ഗുണം നൽകുന്നത് പോലെ ചർമ്മ സംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ഒരു ടീസ്പൂൺ ഗ്രീൻ ടീ പൊടിച്ചതിലേക്ക് രണ്ടു നുള്ള് മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ കടലപ്പൊടിയും ചേർക്കുക. അൽപം വെള്ളം ചേർത്ത് ഈ മിശ്രിതം മിക്സ് ചെയ്തതിനു ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫെയ്സ് പാക്ക് ഉപയോഗിച്ചാൽ മുഖത്തെ കരുവാളിപ്പ് ഇല്ലാതാക്കാൻ കഴിയും.
Post Your Comments