KeralaLatest NewsNews

സൈക്കിൾ സവാരിക്കാർ സുരക്ഷ കർശനമാക്കണം: നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സൈക്കിൾ സവാരിക്കാർ സുരക്ഷ കർശനമാക്കണമെന്നും സൈക്കിൾ യാത്ര ചെയ്യുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ച് മോട്ടോർ വാഹന വകുപ്പ്. സൈക്കിൾ യാത്രികർ കൂടുതലായി റോഡ് അപകടങ്ങൾക്ക് ഇരയാകുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

Read Also: കോഹ്‌ലിയെ ഓപ്പണറാക്കുന്നത് സംബന്ധിച്ച് വെറുതെ മണ്ടത്തരങ്ങള്‍ പറയാതിരിക്കു: ഗൗതം ഗംഭീർ

സൈക്കിളിൽ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് അപകടങ്ങളുടെ ആക്കംകൂട്ടുന്നുണ്ടെന്ന് വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതു മുൻനിർത്തിയാണു സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമാക്കാനുള്ള തീരുമാനം. രാത്രി യാത്ര നടത്തുന്നവർ നിർബന്ധമായും സൈക്കിളിൽ റിഫ്ളക്ടറുകൾ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികർ ഹെൽമെറ്റ്, റിഫ്ളക്റ്റിവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കണം. അമിത വേഗത്തിൽ സൈക്കിൾ സവാരി നടത്തരുത്. സൈക്കിൾ പൂർണമായി സുരക്ഷിതമാണെന്നും മറ്റു തകരാറുകൾ ഇല്ലെന്നും ഉറപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു.

Read Also: നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ച സംഭവം: ഇറാനില്‍ വന്‍ പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button