Latest NewsNewsTechnology

അനധികൃത നിക്ഷേപങ്ങൾ നടത്തുന്ന ചൈനീസ് ആപ്പുകൾക്കെതിരെ നടപടി സ്വീകരിച്ച് ഇ.ഡി

വിവിധ ഇടങ്ങളിലെ ബാങ്കുകളിലും ഇ.ഡി പരിശോധന നടത്തിയിട്ടുണ്ട്

വിവിധ ചൈനീസ് ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവിധ തരത്തിലുള്ള അനധികൃത നിക്ഷേപങ്ങൾ നടത്തുന്ന ആപ്പുകൾക്കെതിരെയാണ് തുടർ നടപടികളുമായി ഇ.ഡി രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗേറ്റ് വേ അക്കൗണ്ടുകളിലും യുപിഐ അക്കൗണ്ടുകളിലും ചൈനീസ് കമ്പനികൾ സൂക്ഷിച്ച 46 കോടിയിലേറെ രൂപയാണ് ഇ.ഡി പിടിച്ചെടുത്തിരിക്കുന്നത്.

പ്രധാനമായും, ഈസ്ബസ്, റേസർപേ, കാഷ്ഫ്രീ, പേടിഎം തുടങ്ങിയ ഓൺലൈൻ പണമിടപാട് അക്കൗണ്ടുകളിലൂടെ ഇടപാട് നടത്തുന്ന പണമാണ് ഇ.ഡി റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, ഈ പണം മരവിപ്പിച്ചിട്ടുണ്ട്. അതേസമയം, വിവിധ ഇടങ്ങളിലെ ബാങ്കുകളിലും ഇ.ഡി പരിശോധന നടത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, എച്ച്പി ഇസഡ് എന്ന ആപ്പിനെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഈ ആപ്പിന്റെ ഈസ്ബസിലെ ഇടപാടിൽ നിന്നും 33.36 കോടി രൂപയാണ് പിടിച്ചെടുത്തിട്ടുള്ളത്.

Also Read: ബിഎംഡബ്ല്യു: പഞ്ചാബിൽ ഓട്ടോ പാർട്സ് യൂണിറ്റ് നിർമ്മിക്കാനൊരുങ്ങുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button