Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KollamKeralaNattuvarthaLatest NewsNews

മാരകമയക്കുമരുന്നും ലഹരിഗുളികകളുമായി യുവാവ് അറസ്റ്റിൽ

കുന്നത്തൂര്‍ പോരുവഴി ഇടക്കാട് മലവാതില്‍ ശ്രീമൂലം വീട്ടില്‍ ഉദയന്‍ (20) ആണ് എക്‌സൈസിന്റെ പിടിയിലായത്

ശാസ്താംകോട്ട: എം.ഡി.എം.എയും ലഹരിഗുളികകളുമായി യുവാവ് അറസ്റ്റിൽ. കുന്നത്തൂര്‍ പോരുവഴി ഇടക്കാട് മലവാതില്‍ ശ്രീമൂലം വീട്ടില്‍ ഉദയന്‍ (20) ആണ് എക്‌സൈസിന്റെ പിടിയിലായത്.

ഇയാളില്‍ നിന്ന് 875 മില്ലി ഗ്രാം എം.ഡി.എം.എയും മറ്റൊരു ഗുളികയുമാണ് പിടിച്ചെടുത്തത്. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വരുംദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡ് തുടരുമെന്നും എക്‌സൈസ് സംഘം അറിയിച്ചു.

Read Also : താരനും മുടികൊഴിച്ചിലും തടയാൻ വെളിച്ചെണ്ണയും കറിവേപ്പിലയും

ഒരുമാസമായി ലഹരിവില്‍പനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. ബംഗളൂരു യാത്രയില്‍ മുളവന സ്വദേശിയായ യുവാവില്‍നിന്നാണ് ഉദയന്‍ ലഹരിമരുന്ന് ഉപയോഗം തുടങ്ങിയത്. പിന്നീട് ലഹരിവില്‍പനയിലേക്ക് മാറുകയായിരുന്നു. ഉദയനെ ചോദ്യംചെയ്തതില്‍നിന്നും ജില്ലയിലെ മയക്കുമരുന്ന് ഉപയോഗിക്കുന്നതും വിൽപനക്കാരുമായ നിരവധി യുവാക്കളുടെ വിവരങ്ങള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടര്‍ അജയകുമാര്‍, അസി. എക്സൈസ് ഇൻസ്പെക്ടര്‍ സനില്‍കുമാര്‍, പ്രത്യേക ഷാഡോ അംഗങ്ങളായ അനീഷ്, അജയന്‍, ശ്യാംകുമാര്‍, അശ്വന്ത് എസ്. സുന്ദരം എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button