KeralaLatest NewsNews

കേരളത്തില്‍ പകര്‍ച്ച പനി പടര്‍ന്നുപിടിക്കുന്നു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയും ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡും സമാന ലക്ഷണങ്ങളുള്ള വൈറല്‍ പനിയും ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഓണത്തിന് മുന്‍പ് കഴിഞ്ഞ ഏഴാം തീയതി 10,189 പോരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എന്നാല്‍ ഓണം കഴിഞ്ഞതോടെ സ്ഥിതി മാറി. 14 ാം തീയതിയിലെ കണക്ക് പ്രകാരം 16,040 പേരാണ് പനി ബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത്.

Read Also: മദീന മേഖലയിൽ മേഖലയിൽ സ്വർണ്ണത്തിന്റെ വൻ നിക്ഷേപം കണ്ടെത്തി

കോവിഡ് കണക്കും വ്യത്യസ്തമല്ല. കഴിഞ്ഞ ഏഴാം തീയതി 1629 പേരാണ് കോവിഡ് ബാധിതരായത്. എന്നാല്‍ 14 ന് ഇത് 2427 ആയി ഉയര്‍ന്നു. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് പനി രോഗികളുടെ എണ്ണം കൂടുതല്‍. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്.

നീണ്ടുനില്‍ക്കുന്ന ശക്തമായ പനി, ജലദോഷം, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെയാണ് എല്ലാവരും ചികിത്സ തേടുന്നത്. കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ തന്നെയാണ് ഇപ്പോഴും വ്യാപകമായിട്ടുള്ളത്. സമാന ലക്ഷണങ്ങളുമായി വൈറല്‍ പനിയും കൂടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button