സൂചികകൾ നിറം മങ്ങിയതോടെ വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. ആഗോള സാമ്പത്തിക മാന്ദ്യഭീതി ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചതോടെയാണ് സൂചികകൾ ദുർബലമായത്. സെൻസെക്സ് 1,093.22 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 58,840.79 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 346.55 പോയിന്റ് ഇടിഞ്ഞ് 17,530.85 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ് സൂചികയും സ്മോൾക്യാപ് സൂചികയും 2.5 ശതമാനം മുതൽ 3 ശതമാനം വരെയാണ് ഇടിഞ്ഞത്.
വിപണിയുടെ ആരംഭ ഘട്ടത്തിൽ മുന്നേറിയ ഓഹരികൾ പലതും അന്തിമ ഘട്ടത്തിൽ തളരുകയായിരുന്നു. അതേസമയം, അദാനി എന്റർപ്രൈസ് മികച്ച നേട്ടമാണ് കൈവരിച്ചത്. ഐടിസി, എൽഐസി എന്നിവയുടെ ഓഹരികളെ മറികടന്നാണ് അദാനി എന്റർപ്രൈസ് മുന്നേറിയത്. പൊതുമേഖല ബാങ്കുകൾ, ഓട്ടോ, ഐടി, മെറ്റൽ, റിയാലിറ്റി മേഖലകളിലെ കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.
Also Read: തീവ്രമഴ പ്രതിരോധിക്കാൻ പുതിയ റോഡ് നിർമാണ രീതികൾ അവശ്യം: മന്ത്രി മുഹമ്മദ് റിയാസ്
Post Your Comments