![](/wp-content/uploads/2022/09/whatsapp-image-2022-09-16-at-9.54.15-pm.jpeg)
മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലികൾ പലപ്പോഴും വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന ജീവിത ശൈലി രോഗങ്ങളാണ് കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ. കൃത്യമായ ആഹാര ക്രമങ്ങൾ പിന്തുടർന്നാൽ ഇത്തരം രോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും. പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്ന പാനീയങ്ങളെ കുറിച്ച് പരിചയപ്പെടാം.
പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ഉത്തമ മാർഗ്ഗമാണ് കയ്പക്ക ജ്യൂസ്. ഇൻസുലിന്റെ പ്രവർത്തനം സുഗമമാക്കാൻ കയ്പക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പാനീയം പരീക്ഷിക്കാം. രാവിലെ എഴുന്നേറ്റാലുടൻ വെറും വയറ്റിൽ കയ്പക്ക ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
പ്രമേഹം നിയന്ത്രിച്ച് നിർത്താനുള്ള അടുത്ത മാർഗ്ഗമാണ് ഉലുവ വെള്ളം. ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ടൈപ്പ്-2 പ്രമേഹം ഇല്ലാതാക്കും. അൽപം ഉലുവ എടുത്തതിനുശേഷം ചൂടുവെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഈ വെള്ളം ദിവസവും രാവിലെ കുടിച്ചാൽ പ്രമേഹം നിയന്ത്രണ വിധേയമാകും. കൂടാതെ, ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.
Post Your Comments