ഉൽപ്പാദനം കുറഞ്ഞതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ വില കുത്തനെ ഉയരുന്നു. ജീരകം, മല്ലി, കുരുമുളക്, വറ്റൽ മുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിലയാണ് കുത്തനെ ഉയർന്നിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷം കൊണ്ടാണ് ഉൽപ്പാദന രംഗത്ത് ഗണ്യമായ ഇടിവ് ഉണ്ടായിട്ടുള്ളത്. അതേസമയം, മറ്റു സുഗന്ധവ്യഞ്ജനങ്ങളെ അപേക്ഷിച്ച് മഞ്ഞളിന്റെ വില താരതമ്യേന കുറവാണ് രേഖപ്പെടുത്തിയത്.
കാലാവസ്ഥ പ്രതികൂലമായതോടെ ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ പരുത്തി, സോയാബീൻ, നിലക്കടല തുടങ്ങിയവ കൃഷി ചെയ്യാൻ തുടങ്ങിയതോടെയാണ് സുഗന്ധവ്യഞ്ജനങ്ങളുടെ വില ക്രമാതീതമായി ഉയർന്നത്. ജീരക ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമായ ഗുജറാത്ത് ഉൽപ്പാദനം കുറച്ചത് ജീരക വിപണിയെ ഗണ്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ 20 കിലോ ജീരകത്തിന്റെ വില 2,400 രൂപയായിരുന്നു. എന്നാൽ, ഇത്തവണ 4,700 രൂപയായാണ് ജീരകത്തിന്റെ വില ഉയർന്നത്. നിലവിൽ, ഒരു കിലോ മുളകിന്റെ വിപണി വില 240 രൂപയും മല്ലിയുടെ വില 120 രൂപയുമാണ്.
Also Read: പുരുഷന്മാരിലെ മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമറിയാം
Post Your Comments