Latest NewsNewsIndia

ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നാന്നായി ഇന്ത്യ ലോകത്തിന് മുന്നില്‍ തിളങ്ങുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

70,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളുടെയും 100 യൂണികോണുകളുടെയും രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു: പ്രധാനമന്ത്രി

ഡല്‍ഹി: ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇന്ത്യയുടെ വളര്‍ച്ചയെപ്പറ്റി വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നാന്നായി ഇന്ത്യ ലോകത്തിന് മുന്നില്‍ തിളങ്ങുകയാണ്. 70,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകളുടെയും 100 യൂണികോണുകളുടെയും രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു’, പ്രധാനമന്ത്രി ഉച്ചകോടിയില്‍ സംസാരിക്കവെ വ്യക്തമാക്കി.

എസ്‌സിഒ ഉച്ചകോടിയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഓരോ വളര്‍ച്ചയും ചൂണ്ടിക്കാണിച്ചു. ‘ലോകം കൊറോണ മഹാമാരിയെ മറികടന്നു കൊണ്ടിരിക്കുകയാണ്. കൊറോണ പ്രതിസന്ധികളും യുക്രെയ്ന്‍-റഷ്യ യുദ്ധവും ആഗോള വിതരണ ശൃംഖലയില്‍ നിരവധി തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ എസ്‌സിഒയുടെ പങ്ക് വളരെ പ്രധാനമാണ്. ഇന്ത്യയെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ജനകേന്ദ്രീകൃത വികസന മാതൃകയിലും സാങ്കേതിക കാര്യക്ഷമതയിലും ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button