കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാര്‍ക്കെതിരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്നത് നരനായാട്ടാണെന്ന് രൂക്ഷ വിമര്‍ശനവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്ത്. അന്വേഷണത്തിന്റെ പേരില്‍ പോലീസ് വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.
Read Also: മാരകമയക്കുമരുന്നും ലഹരിഗുളികകളുമായി യുവാവ് അറസ്റ്റിൽ
സെക്യൂരിറ്റി ജീവനക്കാരെ അക്രമിച്ച കേസിലെ പ്രതിയാണെന്ന് ആരോപിക്കുന്ന ആളുകളുടേയും നിരപരാധികളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ നിരന്തരം കയറി ഭീഷണിപ്പെടുത്തുന്ന രീതിയാണ് പോലീസ് സ്വീകരിക്കുന്നത്. പൂര്‍ണ്ണ ഗര്‍ഭിണി ആയ സ്ത്രീയെ കുടുംബശ്രീ ഹോട്ടലില്‍ വെച്ച് നിന്നും പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇത്തരം നടപടികള്‍ പോലീസ് തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപിഎം ഏരിയാ കമ്മറ്റിയുടെ പ്രസ്താവനയിലും പറയുന്നു.
Post Your Comments