KeralaLatest NewsNews

യൂസ്ഡ് കാര്‍ വിപണിയില്‍ പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള വിപണിയാണ് യൂസ്ഡ് കാര്‍-ബൈക്ക് വിപണി അഥവാ പ്രീ ഓണ്‍ഡ് വാഹന വിപണി. എന്നാല്‍ യാതൊരു നിയന്ത്രണങ്ങളും സംവിധാനങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന പഴയ വാഹനങ്ങളുടെ ഈ വിപണിയില്‍ ഉപഭോക്താക്കള്‍ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്.

Read Also: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമിശ്രിതം പിടികൂടി

ഈ സാഹചര്യത്തില്‍ രാജ്യത്തെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍, ബൈക്ക് വിപണിയെ നിയന്ത്രിക്കുന്നതിന് പുതിയ നിയമം പുറത്തിറക്കിയിരിക്കുകയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH). 1989-ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. 2023 ഏപ്രില്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

പുതിയ നിയമ പ്രകാരം ഒരു ഡീലറുടെ ആധികാരികത ഉറപ്പിക്കുന്നിനായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ഡീലര്‍മാര്‍ക്ക് ഒരു ഓഥറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റിന് അഞ്ചുവര്‍ഷത്തെ വാലിഡിറ്റി ഉണ്ടാകും. വാഹനത്തിന്റെ ഉടമയും ഡീലറും തമ്മിലുണ്ടാകുന്ന വാഹനം വില്‍പ്പന നടത്തുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ വിശദമായി നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ രജിസ്റ്റര്‍ ചെയ്ത വാഹന ഡീലറുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളെക്കുറിച്ചും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനും,ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനും, ഉടമസ്ഥാവകാശം കൈമാറ്റം, ഡ്യൂപ്ലിക്കേറ്റ് ആര്‍സി, എന്‍ഒസി എന്നിവയ്ക്കായി ഡീലര്‍മാര്‍ അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്.

വാഹനം വില്‍പ്പന നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ അതത് പ്രദേശത്തെ അധികൃതരെ അറിയിക്കുന്നതിനുള്ള പുതിയ നടപടിക്രമവും നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button