Latest NewsNewsIndiaBusiness

വിഹാൻ.എഐ: പുതിയ നീക്കങ്ങളുമായി എയർ ഇന്ത്യ

ജൂലൈ മാസത്തിൽ ആഭ്യന്തര വിമാന സർവീസ് രംഗത്ത് 8.4 ശതമാനം വിപണി വിഹിതമാണ് എയർ ഇന്ത്യയ്ക്ക് ഉള്ളത്

ടാറ്റയുടെ ചിറകിലേറി പുതിയ ഉയരങ്ങൾ കീഴടക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. കടബാധ്യതയെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചത്. ബിസിനസ് രംഗത്തെ ഭീമന്മാരായ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങൾക്കാണ് എയർലൈൻ മേഖല സാക്ഷ്യം വഹിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്തെ ആഭ്യന്തര വ്യോമ ഗതാഗത വിപണിയുടെ 30 ശതമാനവും എയർ ഇന്ത്യയുടേതാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ മുന്നോടിയായി വിഹാൻ.എഐ എന്ന പദ്ധതിക്ക് എയർ ഇന്ത്യ രൂപം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം ക്രമമായി ഉയർത്താനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ജീവനക്കാരുടെ അഭിപ്രായം കൂടി തേടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ, 70 നാരോ ബോഡി വിമാനങ്ങളും 43 വൈഡ് ബോഡി വിമാനങ്ങളുമാണ് എയർ ഇന്ത്യയ്ക്ക് ഉള്ളത്. ഇവയിൽ 54 നാരോ ബോഡി വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ബാക്കിയുള്ള 16 നാരോ ബോഡി വിമാനങ്ങൾ അടുത്ത വർഷമാണ് സർവീസ് ആരംഭിക്കുക.

Also Read: ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പൂരി മസാല

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ മാസത്തിൽ ആഭ്യന്തര വിമാന സർവീസ് രംഗത്ത് 8.4 ശതമാനം വിപണി വിഹിതമാണ് എയർ ഇന്ത്യയ്ക്ക് ഉള്ളത്. വിപണി വിഹിതത്തിന്റെ തോത് വരുംവർഷങ്ങളിൽ ഉയർത്താനാണ് എയർ ഇന്ത്യ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button