മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി യൂറോ വീക്കിലി ന്യൂസിന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ച ജനറല്‍ ജിവിആര്‍ ടെലിഗ്രാം ചാനലിലാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍, എപ്പോഴാണ് വധശ്രമം നടന്നതെന്ന് അറിയില്ലെന്നും ഔട്ട്ലെറ്റ് കൂട്ടിച്ചേര്‍ത്തു.
Read Also: റഷ്യയില്‍ ദുരൂഹ മരണങ്ങള് കൂടുന്നു, മരിച്ച നിലയില്‍ കണ്ടെത്തിയത് പുടിന്റെ അനുയായിയായ വ്യവസായി
ഈ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്നെ ആക്രമിച്ചതു മുതല്‍ പുടിന്റെ ആരോഗ്യത്തെയും ജീവനു ഭീഷണിയെയും കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. താന്‍ കുറഞ്ഞത് അഞ്ച് കൊലപാതക ശ്രമങ്ങളെയെങ്കിലും അതിജീവിച്ചതായി 2017 ല്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് പരസ്യമായി വെളിപ്പെടുത്തിയിരുന്നു.
ടെലിഗ്രാം ചാനലിലെ അക്കൗണ്ടിലെ വിവരങ്ങള്‍ അനുസരിച്ച്, പുടിന് സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍ വശത്തെ ചക്രം വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയും ഇതേ തുടര്‍ന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തുവെന്നാണ്. എന്നാല്‍ പുക ഉയര്‍ന്നെങ്കിലും കാര്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് കൊണ്ടു പോയി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments