ആലങ്ങാട്: 20 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൂനമ്മാവ് പള്ളിപറമ്പിൽ നജീബ് (29), നിലമ്പൂർ വിളവിനമണ്ണിൽ നിഥിൻ (28) എന്നിവരാണ് റൂറൽ ജില്ല പൊലീസിന്റെ പിടിയിലായത്.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 200 ഗ്രാം എംഡിഎംഎ പിടികൂടി. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
Read Also : ചർമ്മത്തെ ശുദ്ധീകരിക്കാനും ചർമ്മ സുഷിരങ്ങൾ തുറക്കാനും!
കോട്ടപ്പുറം-കൂനമ്മാവ് റോഡിൽ ആലങ്ങാട് ആയുർവേദ മരുന്നുകടയുടെ സമീപത്തുനിന്നാണ് സംഘത്തെ പിടികൂടിയത്. രാസലഹരി ബംഗളൂരുവിൽനിന്ന് കാറിൽ കടത്തുകയായിരുന്നു. ഇടക്ക് പൊലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ കടന്നുകളഞ്ഞ സംഘത്തെ കിലോമീറ്ററുകളോളം പിന്തുടർന്നാണ് പിടികൂടിയത്.
നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, ആലങ്ങാട് എസ്.ഐമാരായ കെ.എ. മുഹമ്മദ് ബഷീർ, കെ.ആർ. അനിൽ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.എ. ബിജു, ഡാൻസാഫ് ടീം എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ആലങ്ങാട് എസ്.എച്ച്.ഒ ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കേസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments