Latest NewsKeralaNewsLife Style

കുടവയര്‍ കുറയ്ക്കാന്‍ ഇതാ അഞ്ച് സൂപ്പര്‍ ഭക്ഷണ വിഭവങ്ങള്‍

ശരീരത്തിലെ കൊഴുപ്പ് എന്ന് പൊതുവേ നാം പറഞ്ഞു പോകാറുണ്ടെങ്കിലും പല തരത്തിലുള്ള കൊഴുപ്പ് അടങ്ങിയതാണ് മനുഷ്യശരീരം. ഇവയില്‍ ചിലത് ശരീരത്തിന് അത്യാവശ്യവും ചിലത് അമിതമാകുമ്പോൾ  വിനാശകരവുമാണ്. ഉദാഹരണത്തിന് കഴുത്തിന്‍റെ പിന്നിലും നെഞ്ചിന്‍റെ ഭാഗത്തുമൊക്കെ കാണുന്ന ബ്രൗണ്‍ ഫാറ്റ് ഏറ്റവും നിരുപദ്രവകരമായ കൊഴുപ്പുകളില്‍ ഒന്നാണ്. ഇടുപ്പിലും തുടയിലുമൊക്കെ തൊലിക്കടയില്‍ കാണുന്ന സബ്ക്യൂട്ടേനിയസ് ഫാറ്റ് ശരീരത്തിന് ചൂട് പകരും. വയറിലും അവയവങ്ങള്‍ക്ക് ചുറ്റും കാണുന്ന വിസറല്‍ ഫാറ്റാണ് പലപ്പോഴും അമിതമാകുമ്പോൾ വില്ലനായി മാറാറുള്ളത്.

ഇത്തരം വിസറല്‍ ഫാറ്റ്  കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് സൂപ്പര്‍ ഭക്ഷണ വിഭവങ്ങളെ പരിചയപ്പെടാം.

ആന്‍റി ഓക്സിഡന്‍റുകളും കഫൈനും ധാരാളം അടങ്ങിയ ഗ്രീന്‍ ടീ ചയാപചയം വേഗത്തിലാക്കി അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇടയ്ക്കിടെ തോന്നുന്ന വിശപ്പ് അടക്കാനും ഗ്രീന്‍ ടീ സഹായകമാണ്. ശരീരത്തിന് ആവശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍ നല്‍കാന്‍ ദിവസവും മൂന്ന് കപ്പ് ഗ്രീന്‍ ടീ മതിയാകും. അമിതമായി കഴിച്ചാല്‍ ഇതിലെ കഫൈന്‍ ഉറക്കക്കുറവ് അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

എളുപ്പം ലയിച്ച് ചേരുന്ന നാരുകള്‍ അടങ്ങിയ അവക്കാഡോയും വിശപ്പ് നിയന്ത്രിച്ച് കൂടുതല്‍ നേരം വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കും. കുടവയര്‍ കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും അവക്കാഡോ നിത്യ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞള്‍ കരളില്‍ നിന്ന് വിഷാംശം നീക്കാന്‍ സഹായിക്കും. ഇത് കരളിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി  കൊഴുപ്പ് കുറയ്ക്കും. കറികളില്‍ ചേര്‍ത്തോ പാലില്‍ കലക്കിയോ മഞ്ഞള്‍ പൊടി നിത്യഭക്ഷണത്തിന്‍റെ ഭാഗമാക്കാം.

അജ് വൈന്‍ വിത്ത്, കാരം വിത്ത് എന്നെല്ലാം അറിയപ്പെടുന്ന അയമോദകം ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഭക്ഷണത്തിലെ പോഷണങ്ങള്‍ വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കുന്ന അയമോദകം അമിതമായ തോതില്‍ കൊഴുപ്പ് ശരീരത്തില്‍ അടിയുന്നതിനെയും നിയന്ത്രിക്കുന്നു. പറാത്ത, ചപ്പാത്തി തുടങ്ങിയവയില്‍ ചേര്‍ത്ത് അയമോദകം കഴിക്കാവുന്നതാണ്. പ്രഭാത ഭക്ഷണത്തിന് മുന്‍പ് ഒരു സ്പൂണ്‍ അയമോദകം ചവച്ച് തിന്നുന്നതും ഗുണം ചെയ്യും.

ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യുന്ന ഫ്ളാവനോയിഡുകള്‍ അടങ്ങിയ ഭക്ഷണവിഭവമാണ് കൊക്കോ. തലച്ചോറില്‍ സെറോടോണിന്‍റെ ഉത്പാദനത്തെയും വര്‍ധിപ്പിക്കുന്ന കൊക്കോ മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും. മൂഡ് മെച്ചപ്പെടുന്നത് വിശപ്പ് അടക്കി കുടവയര്‍ കുറയ്ക്കാന്‍ കാരണമാകും. കൊക്കോയുടെ സമ്പന്ന സ്രോതസ്സാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഒന്നോ രണ്ടോ കഷ്ണം ഡാര്‍ക്ക് ചോക്ലേറ്റ് ദിവസം കഴിക്കുന്നത് ശരീരത്തില്‍ ആവശ്യത്തിന് കൊക്കോ ഉറപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button