രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരിക്കുന്നു. ലേല നടപടികൾ ഉടൻ ആരംഭിക്കാൻ സാധ്യത. ലേല നടപടികളുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയാണ് പുറത്തുവിട്ടിട്ടുള്ളത്. അതേസമയം, ലേലവുമായി ബന്ധപ്പെട്ടുള്ള താൽപ്പര്യ പത്രങ്ങൾ ഉടൻ തന്നെ നിക്ഷേപകരിൽ നിന്നും സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നിലവിൽ, കേന്ദ്ര സർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനുമാണ് ഐഡിബിഐ ബാങ്കിൽ കൂടുതൽ ശതമാനം ഓഹരികൾ ഉള്ളത്. ബാങ്കിലെ 45.58 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാരിന്റേതും, 49.24 ശതമാനം ഓഹരികൾ എൽഐസിയുടേതുമാണ്. അതേസമയം, 2021 മെയ് മാസത്തിലാണ് ഐഡിബിഐ ബാങ്കിലെ ഓഹരി വിറ്റഴിക്കലും, മേൽനോട്ട ചുമതലയും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
Also Read: ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
കണക്കുകൾ പ്രകാരം, കേന്ദ്ര സർക്കാറിനും എൽഐസിക്കും ആകെ 94 ശതമാനം ഓഹരികളാണ് ഐഡിബിഐ ബാങ്കിൽ ഉള്ളത്. എന്നാൽ, ഇവയിൽ എത്ര ശതമാനത്തോളം ഓഹരികൾ വിറ്റഴിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടാണ് അറിയിക്കുക.
Post Your Comments