Latest NewsNewsTechnology

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കൂടുതൽ മുൻഗണന നൽകി, ഗൂഗിളിനെതിരെ കനത്ത പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ കോടതി

മുൻപ് യൂറോപ്യൻ കമ്മീഷൻ 430 കോടി യുറോ ആയിരുന്നു പിഴ ചുമത്തിയിരുന്നത്

ഗൂഗിളിനെതിരെ കനത്ത നടപടി സ്വീകരിച്ച് യൂറോപ്യൻ യൂണിയൻ കോടതി. ഗൂഗിളിന്റെ സെർച്ച് എഞ്ചിന് ഗുണം ചെയ്യുന്ന തരത്തിൽ ആൻഡ്രോയിഡ് ഉപകരണ നിർമ്മാതാക്കളുമായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഗൂഗിളിനെതിരെ നടപടി സ്വീകരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, യൂറോപ്യൻ യൂണിയൻ കോടതി 412.5 കോടി യൂറോയാണ് പിഴ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻപ് യൂറോപ്യൻ കമ്മീഷൻ 430 കോടി യുറോ ആയിരുന്നു പിഴ ചുമത്തിയിരുന്നത്. എന്നാൽ, യൂറോപ്യൻ കമ്മീഷന്റെ വിധിക്കെതിരെ ഗൂഗിൾ യൂറോപ്യൻ ജനറൽ കോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. ഈ അപ്പീൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പിഴ ചുമത്തിയത്. അതേസമയം, യൂറോപ്യൻ കമ്മീഷൻ വിധിച്ച തുകയിൽ ഇത്തവണ നേരിയ ഇളവ് വരുത്തിയിട്ടുണ്ട്.

Also Read: നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കൂ : ​ഗുണങ്ങൾ നിരവധി

കേസ് അടിസ്ഥാനരഹിതമാണെന്നും തെറ്റായ ആരോപണങ്ങളാണ് തങ്ങൾക്കെതിരെ ഉന്നയിക്കുന്നതെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി. ആൻഡ്രോയിഡിൽ ഗൂഗിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ നിർബന്ധിക്കാറില്ലെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഐഫോണുകളിൽ സഫാരി പോലുള്ള സേവനങ്ങൾക്ക് മുൻഗണന നൽകുകയും അടിച്ചേൽപ്പിക്കുന്നതുമായ ആപ്പിളിന്റെ പ്രവർത്തനങ്ങളോട് യൂറോപ്യൻ യൂണിയൻ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button