KeralaLatest NewsNewsLife Style

വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചോളൂ: ദഹനത്തിൽ തുടങ്ങി കൊളസ്ട്രോൾ നിയന്ത്രണത്തിനു വരെ സഹായകം

രാവിലെ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണം വിശപ്പകറ്റാൻ മാത്രമല്ല, ദിവസം മുഴുവൻ ശരിയായി പ്രവർത്തിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.

തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ, പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ആരോഗ്യഗുണങ്ങളേകും. പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതു മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ നീളുന്നു ഉലുവയുടെ ആരോഗ്യഗുണങ്ങൾ.

തലേന്ന് രാത്രി ഉലുവ വെള്ളത്തിൽ കുതിർത്തു വച്ച് പിറ്റേന്ന് രാവിലെ ഉപയോഗിക്കും മുൻപ് ചൂടാക്കിയശേഷം ഈ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റും എന്ന് ആയുർവേദം പറയുന്നു. രാവിലെ വെറും വയറ്റിൽ ഉലുവാ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അറിയാം.

ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് ദഹനം മെച്ചപ്പെടുത്തും എന്നുള്ളതാണ്. ദഹനത്തിനു സഹായിക്കുന്ന അന്റാസിഡുകളുടെ ഉറവിടമാണ് ഉലുവ. അതുകൊണ്ടു തന്നെ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനപ്രശ്നങ്ങളായ അസിഡിറ്റി, വയറിനു കനം ഇവയെല്ലാം അകറ്റും.

ഉയർന്ന കൊളസ്ട്രോൾ മൂലം വിഷമിക്കുന്നവർക്ക് ഉലുവയിട്ട വെള്ളം ഏറെ ഗുണം ചെയ്യും. ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽ.ഡി.എൽ കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ, കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ ദിവസവും വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.

മാസമുറ സമയത്തെ വേദന അകറ്റാൻ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഉലുവ സഹായിക്കും. ഉലുവയിലെ ആൽക്കലോയ്ഡുകളുടെ സാന്നിധ്യമാണ് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നത്.

അമിത ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർ തീർച്ചയായും രാവിലെ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ ഡീടോക്സ് ചെയ്യാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button