
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. നല്ലൊരു ഊര്‍ജ്ജ സ്രോതസ്സാണ് തണ്ണിമത്തന്‍. പ്രോട്ടീന്‍ കുറവെങ്കില്‍ തന്നെയും സിട്രെലിന് എന്ന അമിനോ ആസിഡ് തണ്ണിമത്തനില്‍ നല്ല തോതിലുണ്ട്. ഇത് ശരീരത്തില്‍ വച്ച് ആര്‍ജെനിന്‍ അമിനോ ആസിഡായി മാറുന്നു. തണ്ണിമത്തന്‍ ഉത്തമം തന്നെ. എന്നാല്‍, അമിതമായാല്‍ ഇവയിലെ ലൈസോപീനും സിമ്പിള്‍ കാര്‍ബോഹൈഡ്രേറ്റും പ്രശ്‌നക്കാര്‍ ആയി മാറും.
അത് ദഹനകുറവിനും വയറു കമ്പിക്കലിനും വായുപ്രശ്‌നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. പൊട്ടാസ്യം കൂടുതല്‍ ഉള്ളതിനാല്‍ കിഡ്‌നി രോഗങ്ങളുള്ളവര്‍ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഊര്‍ജത്തിന്റെ അളവ് കുറവാണെങ്കിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടുതലുള്ളതിനാല്‍ തണ്ണിമത്തന്‍ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ ഇടയാക്കും.
Read Also : വീട്ടമ്മയെ വായില്‍ തുണി തിരുകി പീഡിപ്പിച്ചു: 45 കാരന്‍ അറസ്റ്റില്‍
അമിതമായി മദ്യപാനം നടത്തുന്നവര്‍ മിതമായ അളവില്‍ തണ്ണിമത്തന്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. തണ്ണിമത്തന്‍ കഴിക്കുന്നത് കുറയ്ക്കണം. കൂടാതെ, ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കുന്നു. കൊഴുപ്പും കൊളസ്‌ട്രോളും ഊര്‍ജ്ജവും നാരും, അന്നജവും കുറവായ തണ്ണിമത്തനില്‍ ധാരാളം ജലാംശവും വിറ്റാമിനും മിനറലുകളും ആന്റിഓക്‌സിഡന്റുകളുമുണ്ട്.
ഒപ്പം ലൈംഗീകോദ്ദീപനത്തിനും ശക്തിയ്ക്കും പ്രകൃതിദത്തമായ മരുന്നായും തണ്ണിമത്തനെ കണക്കാക്കുന്നു. ലികോപീന്‍, ബീറ്റ കരോട്ടിന്‍ എന്നിവയ്ക്കൊപ്പം രക്തക്കുഴലുകളെ ശാന്തമാക്കാന്‍ സഹായിക്കുന്ന സിട്രുലിനും തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നു. ഇതാണ് ലൈംഗികതയ്ക്ക് ഉണര്‍വ്വ് നല്‍കുന്നത്. ഒപ്പം നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.
Post Your Comments