Latest NewsKeralaMollywoodNewsEntertainment

ആസ്വാദക ഹൃദയങ്ങൾ കീഴടക്കി ‘തേൻതുള്ളി..’ കൊത്തിലെ മനോഹര ലിറിക്കൽ വീഡിയോ ഗാനം

ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് കൈലാസ്.

ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 16ന് തീയേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്. തേൻതുള്ളി.. എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഷാദും ശ്രുതി ശിവദാസും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് കൈലാസ്.

read also: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ നടത്തുന്നവർക്ക് ഒരു ദശലക്ഷം ദിർഹം പിഴ ചുമത്തും: മുന്നറിയിപ്പുമായി യുഎഇ

കണ്ണൂരിന്റെ രാഷ്ട്രീയം പ്രമേയമാക്കിയ കൊത്ത് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് നിര്‍മിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button