ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ 28 ദിവസത്തേക്കുള്ള കാലാവധി പ്ലാനുകള്‍ അവസാനിപ്പിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടഭേദഗതിക്ക് പിന്നാലെയാണ് നടപടി.
Read Also: കാണാതാകുന്നവരില്‍ കൂടുതലും വീട്ടമ്മമാരും പെണ്‍കുട്ടികളും, ഏറ്റവും കൂടുതല്‍ കേസുകള്‍ ഈ ജില്ലയില്‍
ഇതോടെ 30 ദിവസം കാലാവധിയുള്ള റീചാര്‍ജ് പ്ലാനും, എല്ലാ മാസവും ഒരേ തിയതിയില്‍ പുതുക്കാവുന്നതുമായ റീചാര്‍ജ് പ്ലാനും ആരംഭിച്ചു. ഇതുവരെ പ്രതിമാസ റീചാര്‍ജ് ആയി ലഭിച്ചിരുന്നത് 28 ദിവസം കാലാവധിയുള്ള പ്ലാനുകളാണ്. ഇത് കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ തന്ത്രമാണെന്ന പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് ടെലികമ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറില്‍ ഭേദഗതി വരുത്തിയത്.
28 ദിവസമാണ് ഒരു മാസമെന്നു കണക്കാക്കിയാല്‍ ഒരു വര്‍ഷം 13 മാസമുണ്ടാകും. ചുരുക്കത്തില്‍ ഓരോ വര്‍ഷവും ഒരു മാസത്തെ പണം അധികമായി ടെലികോം കമ്പനികള്‍ക്ക് നല്‍കണമായിരുന്നു. ഇതേതുടര്‍ന്നാണ് എല്ലാ മാസവും ഒരേ തിയതിയില്‍ പുതുക്കാവുന്ന റീചാര്‍ജ് പ്ലാനുകള്‍ വേണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.
Post Your Comments