തിരുവനന്തപുരം: ആറ്റിങ്ങല്‍ കടയ്ക്കാവൂരില്‍ തെരുവുനായയുടെ ആക്രമണം. വയോധികയ്ക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. മണനാക്ക് സ്വദേശി ലളിതയുടെ മുഖത്തും കാലിനുമാണ് കടിയേറ്റത്.
തെരുവുനായ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലളിതയെ നായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Read Also : ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ വിദ്യാർത്ഥിനി മരിച്ച സംഭവം: ജീവനക്കാരുടെ അനാസ്ഥയെന്ന് വിദ്യാഭ്യാസ മന്ത്രാലയം
അതേസമയം, കണ്ണൂരിൽ പേവിഷ ബാധയേറ്റെന്ന് സംശയിക്കുന്ന പശുവിനെ കൊല്ലാന്‍ ദയാവധത്തിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുമതി തേടി. സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാനാണ് തീരുമാനം. വിഷയത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കണക്കുകള്‍ പ്രകാരം, കണ്ണൂരില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റത് 370 പേര്‍ക്കാണ്. ജില്ലയില്‍ മറ്റൊരു പശുവിനും പേവിഷ ബാധയേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. രോഗലക്ഷണമുള്ള ചിറ്റാരിപ്പറമ്പിലെ പശുവിനെ ദയാവധം നടത്താനാണ് ആലോചിക്കുന്നത്.
കണ്ണൂര്‍ ചാലയിലെ സുനന്ദയുടെ പശു കഴിഞ്ഞ ദിവസം പേവിഷ ബാധയേറ്റ് ചത്തിരുന്നു. പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതോടെ വെറ്റിനറി ഡോക്ടര്‍മാരെത്തി പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments