Latest NewsCricketNewsSports

റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ്: ഇന്ന് ഇന്ത്യ ലെജന്‍ഡ്‌സ് – വിന്‍ഡീസ് ലെജന്‍ഡ്‌സിനെ നേരിടും

മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇന്ന് ഇന്ത്യ ലെജന്‍ഡ്‌സ് – വിന്‍ഡീസ് ലെജന്‍ഡ്‌സിനെ നേരിടും. രാത്രി 7.30ന് കാണ്‍പൂരിലാണ് മത്സരം. ടൂര്‍ണമെന്റില്‍ രണ്ടാം ജയമാണ് ഇരു ടീമുകളുടേയും ലക്ഷ്യം. ഇന്ത്യൻ ഇതിഹാസം സച്ചിൻ നയിക്കുന്ന ഇന്ത്യ ലെജന്‍ഡ്‌സ് ആദ്യ കളിയില്‍ 61 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരെയായിരുന്നു ലാറയുടെ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ജയം. ആദ്യ കളിയില്‍നിന്ന് വിട്ടുനിന്നിരുന്ന ലാറ ഇന്ന് ഇന്ത്യയ്‌ക്കെതിരെ കളിക്കും.

യുവരാജ് സിംഗും സുരേഷ് റെയ്‌നയും പത്താന്‍ സഹോദരന്‍മാരും അടങ്ങിയ ടീം ഇന്ത്യ മികച്ച ഫോമിലാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ സ്റ്റുവര്‍ട്ട് ബിന്നിയുടെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിംഗും അടക്കമുള്ള ഇതിഹാസ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും സ്റ്റുവര്‍ട്ട് ബിന്നിയുടെയും സുരേഷ് റെയ്‌നയുടെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ലെജന്‍ഡ്‌സ് 20 ഓവറില്‍ വിക്കറ്റ് നാലു നഷ്ടത്തില്‍ 217 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോണ്ടി റോഡ്‌സാണ് ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യ ലെജന്‍ഡ്‌സിനായി രാഹുല്‍ ശര്‍മ മൂന്നും മുനാഫ് പട്ടേല്‍ പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

Read Also:- ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ മാമ്പഴം!

ഇന്ത്യ ലെജന്‍ഡ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ ആന്‍ഡ്ര്യു പുട്ടിക്(23), മോണ്‍ വാന്‍ വൈക്ക്(26) എന്നിവര്‍ ചേര്‍ന്ന് 43 റണ്‍സടിച്ചു. എന്നാല്‍, ഇന്ത്യൻ സ്പിന്നര്‍മാര്‍ കളിയുടെ ഗതി തിരിച്ചതോടെ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ് കളി കൈവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button