Latest NewsNewsBusiness

തിരിച്ചുവരവിന്റെ പാതയിൽ എൻബിഎഫ്സി ബിസിനസ്, വൻ സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധ്യത

കേരളത്തിലെ പ്രധാന എൻഎസ്ബിസികളാണ് മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവ

നഷ്ടത്തിൽ നിന്നും കരകയറാനൊരുങ്ങി രാജ്യത്തെ എൻബിഎഫ്സി ബിസിനസുകൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ എൻബിഎഫ്സി ബിസിനസുകളിൽ കുറഞ്ഞ വളർച്ച നിരക്കാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഇത്തവണ എൻബിഎഫ്സികൾ തിരിച്ചുവരവിന്റെ പാതയിലാണ്. റിപ്പോർട്ടുകൾ പ്രകാരം, 2022- 23 സാമ്പത്തിക വർഷത്തിൽ എൻബിഎഫ്സിയുടെ ആസ്തികൾ 11 ശതമാനം മുതൽ 12 ശതമാനം വരെ വാർഷിക വളർച്ച നേടുമെന്നാണ് വിലയിരുത്തൽ.

എൻബിഎഫ്സികൾ സാധാരണയായി സ്വർണ വായ്പകൾ, വാഹന വായ്പകൾ, ഭവന വായ്പകൾ, മൈക്രോ ഫിനാൻസ്, ചെറുകിട വ്യവസായങ്ങൾക്കുളള വായ്പകൾ എന്നിവയാണ് നൽകുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് എൻബിഎഫ്സികൾ തളർച്ചയുടെ പാതയിലേക്ക് നീങ്ങിയിരുന്നു. 2019- 20, 2020- 21 സാമ്പത്തിക വർഷങ്ങളിൽ 2 ശതമാനം മുതൽ 4 ശതമാനം വരെയാണ് വളർച്ച നിരക്ക് ഇടിഞ്ഞത്. എന്നാൽ, 2021-22 സാമ്പത്തിക വർഷം നേരിയ മുന്നേറ്റം കാഴ്ചവയ്ക്കാൻ എൻബിഎഫ്സികൾക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന എൻബിഎഫ്സികളാണ് മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവ.

Also Read: സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ എൽഐസി സരള്‍ പ്ലാൻ, വിശദാംശങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button