ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി റിപ്പോർട്ട്. കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.4.6 ആണ് അമേരിക്കയിലും ബ്രിട്ടനിലും വ്യാപകമായി പടരുന്നത്. ലോകത്തെ മറ്റു പലരാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് പതിനാലുമുതലുള്ള കണക്കുകളിൽ ബ്രിട്ടനിൽ ബിഎ.4.6 ന്റെ വ്യാപനം 3.3% സാമ്പിളുകളിലാണ് കണ്ടെത്തിയത്. തുടർന്ന് ഇതിൽ 9% വർധനവുണ്ടായെന്നും കണക്കുകൾ പറയുന്നു. യു.കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
അമേരിക്കയിൽ പുതിയ ഉപവകഭേദത്തിന്റെ വ്യാപനം 9 ശതമാനത്തോളമാണുള്ളതെന്ന് സി.ഡി.സി.പി(സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ)യുടെ കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments