ThiruvananthapuramLatest NewsKeralaNattuvarthaNews

ഒ.എൽ.എക്സ് വഴി ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്നും പണം തട്ടി : യുവാവ് അറസ്റ്റിൽ

ട്ടത്തറ പനയറ വീട്ടിൽനിന്ന് മണക്കാട് ശാസ്തക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജിത്ത് പവിത്രനാണ് (37) അറസ്റ്റിലായത്

തിരുവനന്തപുരം: ഒ.എൽ.എക്സ് വഴി ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്നും പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. മുട്ടത്തറ പനയറ വീട്ടിൽനിന്ന് മണക്കാട് ശാസ്തക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജിത്ത് പവിത്രനാണ് (37) അറസ്റ്റിലായത്. തമ്പാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഒ.എൽ.എക്സ് വഴി ജോലി ആവശ്യപ്പെട്ട പെൺകുട്ടികളോട് ഓക്സ്‌ഫോഡ് എന്ന സ്വകാര്യ സ്ഥാപന ഉടമ എന്ന നിലയിൽ പരിചയപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ജോലിക്കായി യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമാണെന്നും ഇവ നൽകാനായി അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ തട്ടിപ്പ്.

Read Also : തണ്ണിമത്തന്‍ കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സഹോദരിയുടെ ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിവന്നത്. സുഹൃത്തിനെ ഉപയോഗിച്ചാണ് ഒ.എൽ.എക്സ് അക്കൗണ്ട് രജിസ്റ്റർ ചെയ്‌ത്.

പണം നൽകിയതിന് ശേഷവും ജോലി ലഭിക്കാതായതോടെ തട്ടിപ്പ് മനസ്സിലാക്കിയാണ് തട്ടിപ്പിനിരയായവർ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. പ്രതിക്കെതിരെ കരമന പൊലീസിലും പരാതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button