Latest NewsKeralaNews

തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം 

കൊച്ചി: സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഡി.ജി.പിക്ക് നിർദ്ദേശം നല്‍കിയത്.

ഇന്നലെ അഞ്ച് തെരുവുനായകളെയാണ് തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്.

പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button