Latest NewsKeralaNews

നിയമസഭാ കയ്യാങ്കളി: കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും

 

 

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ ഇ.പി ജയരാജൻ ഒഴികെയുള്ള മറ്റ് പ്രതികൾ കോടതിയിൽ ഹാജരായി. കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രതികൾ കുറ്റം നിഷേധിച്ചു. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും. വിചാരണ തുടങ്ങുന്നതിന്റെ ആദ്യഘട്ടമായാണ് ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്.

ഇ.പി ജയരാജന് അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കേസ് പരി​ഗണിക്കുന്നത് മാറ്റിയത്. അന്ന് ഇ.പി ജയരാജൻ നിർബന്ധമായി ഹാജരാകണമെന്ന് കോടതി അറിയിച്ചു. വിചാരണ തിയതി അന്ന് തീരുമാനിക്കും

വി. ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ എം.എൽ.എ, കെ. അജിത്, സി.കെ സദാശിവൻ, കെ. കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button