സൂചികൾ കൂപ്പുത്തിയതോടെ സാമ്പത്തിക മാന്ദ്യ ഭീതിയിൽ യുഎസ്. യുഎസിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകളിൽ ഓഗസ്റ്റ് മാസം വിലക്കയറ്റം രൂക്ഷമായെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, സൂചികകളായ ഡൗജോൺസ്, എസ് ആൻഡ് പി, നാഷ്ഡാക് തുടങ്ങിയവ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിഞ്ഞു എന്നാണ് വിലയിരുത്തൽ. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റ് മാസം വിലക്കയറ്റത്തിൽ 0.1 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
അടുത്തയാഴ്ചയാണ് യുഎസ് ഫെഡ് ബാങ്ക് യോഗം സംഘടിപ്പിക്കുന്നത്. യോഗത്തിൽ വീണ്ടും യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തുമോ എന്ന ആശങ്ക ഓഹരി നിക്ഷേപകരിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കൂടാതെ, വിലക്കയറ്റം വീണ്ടും ഉയർന്നത് യുഎസ് ഫെഡ് യോഗത്തെ സ്വാധീനിക്കാനും സാധ്യത കൂടുതലാണ്.
Post Your Comments