Latest NewsKeralaNews

അട്ടപ്പാടി മധു വധക്കേസിൽ വിചാരണ നടപടികൾ ഇന്നും തുടരും

ഇടുക്കി: അട്ടപ്പാടിയി​ൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾ ഇന്നും മണ്ണാർക്കാട് എസ്‌.സി എസ്.ടി കോടതിയിൽ തുടരും. 29 മുതലുള്ള സാക്ഷികളെയാണ് കോടതി ഇന്ന് വിസ്തരിക്കുക.

ഇന്നലെ 25 മുതൽ 28 വരെയുള്ള സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ 27ആം സാക്ഷി സെയ്തലവി നേരത്തെ നൽകിയ മൊഴി മാറ്റിയിരുന്നു.
ഇതുവരെ 14 സാക്ഷികളാണ് കേസിൽ കൂറുമാറിയത്. 122 സാക്ഷികളുള്ള കേസിൽ ദിവസവും ഇനി അഞ്ച് സാക്ഷികളെ വച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button