തൊടുപുഴ: കാമുകനെ സ്വന്തമാക്കാനായി ഭര്‍ത്താവിനെ രാസലഹരിയായ എംഡിഎംഎ കേസില്‍ കുടുക്കാന്‍ മുന്‍ പഞ്ചായത്തംഗം ശ്രമിച്ചു. ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ടിനെയാണ് അറസ്റ്റ് ചെയ്തത്. വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ എബ്രഹാമാണു ഭര്‍ത്താവിനെ കുടുക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കാമുകന്റെ സഹായത്തോടെ എംഡിഎംഎ സംഘടിപ്പിച്ച് ബൈക്കില്‍ ഒളിപ്പിച്ചത്.
Read Also: സ്ത്രീധനത്തിന്റെ പേരിൽ പീഡനം : യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ
നോബിള്‍ നോബര്‍ട്ടാണു സൗമ്യയ്ക്ക് എംഡിഎംഎ നല്‍കിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഏപ്രിലില്‍ പുളിയന്‍ലയില്‍നിന്ന് 60 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാംപ്, ഹഷീഷ് ഓയില്‍ എന്നിവയുമായി കോഴിക്കോട് സ്വദേശി അര്‍ജുന്‍ പിടിയിലായിരുന്നു. ഈ രണ്ടു കേസുകളിലും പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നോബിളിലേക്ക് എത്തിയത്.
ബെംഗളൂരുവില്‍ നിന്നും ലഹരിമരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാള്‍.
Post Your Comments