Latest NewsNewsIndia

ബിജെപി നടത്തിയ പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം: പൊലീസ് ജീപ്പ് കത്തിച്ചു

ഹൂഗ്ലി നദിയുടെ രണ്ടാം പാലത്തിന് സമീപം പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വൻ സംഘർഷം. മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച്‌ ബിജെപി നടത്തിയ പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം. പൊലീസ് ജീപ്പ് പ്രതിഷേധക്കാർ കത്തിച്ചു. തുടർന്ന്, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

read also: മൂൺലൈറ്റിംഗ് അനുവദിക്കില്ല, ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ഇൻഫോസിസ്

ഹൂഗ്ലി നദിയുടെ രണ്ടാം പാലത്തിന് സമീപം പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. റാണിഗഞ്ചില്‍ ബിജെപി പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്.

ബംഗാളിനെ ഉത്തര കൊറിയയാക്കി മാറ്റാനാണ് മമത ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന അവര്‍ പൊലീസിനെ ഉപയോഗിച്ച്‌ ഏകാധിപതിയായി പെരുമാറുകയാണെന്ന് സുവേന്ദു അധികാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button