Latest NewsNewsTechnology

മൂൺലൈറ്റിംഗ് അനുവദിക്കില്ല, ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ഇൻഫോസിസ്

ഒരേസമയം രണ്ടു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുമ്പോൾ ഉൽപ്പാദനക്ഷമത കുറയുകയും രഹസ്യാത്മക വിവരങ്ങൾ ചോരാനും സാധ്യതയുണ്ട്

ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ടെക് ഭീമനായ ഇൻഫോസിസ്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ തന്നെ മറ്റൊരു സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മൂൺലൈറ്റിംഗ് സംവിധാനത്തിനെതിരെയാണ് ഇൻഫോസിസ് കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി, ജീവനക്കാരോട് ഇരട്ടത്തൊഴിൽ ചെയ്യുന്നത് അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇൻഫോസിസിൽ ജോലി ചെയ്യുമ്പോൾ തന്നെ മറ്റൊരു സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുന്നത് ഇൻഫോസിസിന്റെ നിയമങ്ങൾക്ക് വിരുദ്ധമായതിനാലാണ് ഇത്തരം നടപടി. കോവിഡ് വ്യാപനത്തെ തുടർന്ന് ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം സംവിധാനമാണ് പിന്തുടർന്നിരുന്നത്. ഇതേ തുടർന്നാണ് ജീവനക്കാർ വ്യാപകമായി മറ്റു കമ്പനികൾക്ക് വേണ്ടിയും ജോലി ചെയ്യാൻ ആരംഭിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞിട്ടും വർക്ക് ഫ്രം ഹോം സിസ്റ്റം തുടരുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ പ്രഖ്യാപനം നടത്തിയത്.

Also Read: മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്

ഒരേസമയം രണ്ടു കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുമ്പോൾ ഉൽപ്പാദനക്ഷമത കുറയുകയും രഹസ്യാത്മക വിവരങ്ങൾ ചോരാനും സാധ്യതയുണ്ട്. ഇവ ഗുരുതരമായ വെല്ലുവിളികളിലേക്ക് നയിക്കും. മൂൺലൈറ്റിംഗ് സംവിധാനം ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയാണ് ഇൻഫോസിസ് സ്വീകരിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. ഇൻഫോസിസിന് പുറമേ, വിപ്രോയും സമാനമായ മുന്നറിയിപ്പ് ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button