പാലക്കാട്: ചരസുമായി യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൃശൂർ തൃപ്രയാർ നാട്ടിക ബീച്ച് സ്വദേശി വലിയകത്തു വീട്ടിൽ ആഷിഖ് (24), തൃശൂർ പൂത്തോൾ സ്വദേശി കൊത്താളി വീട്ടിൽ അശ്വതി (24), തൃശൂർ കാര സ്വദേശി പുത്തൻചാലിൽ വീട്ടിൽ അജയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് 20 ഗ്രാം ചരസുമായി യുവതിയടക്കം മൂന്നുപേർ പിടിയിലായത്. മണാലിയിൽ നിന്ന് ചരസ് വാങ്ങി റോഡ്മാർഗം ഡൽഹിയിലെത്തിച്ച് അവിടെ നിന്ന് കേരള എക്സ്പ്രസിൽ തൃശൂരിലേക്ക് വരുകയായിരുന്നെന്ന് പിടിയിലായവർ മൊഴി നൽകിയതായി ആർ.പി.എഫ് അധികൃതർ അറിയിച്ചു. പാലക്കാട് ജങ്ഷനിൽ എക്സൈസും ആർ.പി.എഫും ട്രെയിനിൽ പരിശോധന നടത്തുന്നത് കണ്ട സംഘം ട്രെയിനിൽ നിന്ന് താഴെയിറങ്ങി പ്ലാറ്റ്ഫോമിൽ അൽപനേരം വിശ്രമിച്ചശേഷം സ്റ്റേഷന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
പിടികൂടിയ ചരസിന് പൊതുവിപണിയിൽ രണ്ടുലക്ഷത്തോളം വില വരുമെന്ന് ആർ.പി.എഫ് അറിയിച്ചു. ആർ.പി.എഫ് സി.ഐ സൂരജ് എസ്. കുമാർ, റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സെയ്ത് മുഹമ്മദ്, ആർ.പി.എഫ് എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, കെ. സുനിൽകുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments