പണ നയ അവലോകന യോഗം ചേരാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം 30 നാണ് പണ നയ അവലോകന യോഗം സംഘടിപ്പിക്കുക. രാജ്യത്ത് പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കിൽ വീണ്ടും വർദ്ധനവ് വരുത്തിയേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിലെ റീട്ടെയിൽ പണപ്പെരുപ്പം 7.0 ശതമാനമാണ്.
കഴിഞ്ഞ തവണ ചേർന്ന അവലോകന യോഗത്തിൽ നിരക്കുകൾ 50 ബേസിസ് പോയിന്റാണ് ഉയർത്തിയത്. ഇതിനെ തുടർന്ന് രാജ്യത്തെ പൊതുമേഖല ബാങ്കുകളും സ്വകാര്യമേഖലാ ബാങ്കുകളും വായ്പ പലിശ നിരക്ക് ഉയർത്തിയിരുന്നു. ഇത്തവണ ചേരുന്ന അവലോകന യോഗത്തിലും ആർബിഐ നിരക്കുകൾ ഉയർത്തിയാൽ, അതിന് ആനുപാതികമായി ബാങ്കുകൾ വായ്പ പലിശയും ഇഎംഐകളും ഉയർത്താൻ സാധ്യതയുണ്ട്.
Also Read: മൂൺലൈറ്റിംഗ് അനുവദിക്കില്ല, ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ഇൻഫോസിസ്
ഭക്ഷ്യവില ഉയർന്നതാണ് ഇത്തവണ രാജ്യത്ത് പണപ്പെരുപ്പം കൂടാൻ കാരണമായത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാൻ ആർബിഐ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments