മാന്നാർ: ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. എണ്ണക്കാട് തയ്യൂർ ഒപ്പനംതറയിൽ വീട്ടിൽ ബിനു (45)ആണ് അറസ്റ്റിലായത്.
Read Also : അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും മുഖത്തെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഭിന്നശേഷിക്കാരിയായ ഭാര്യ ഗീതാ കുമാരിക്കാണ് കുത്തേറ്റത്. നെഞ്ചിനും വയറിനും കുത്തേറ്റ ഗീതകുമാരി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തയ്യൽ തെഴിലാളിയായ ഗീതാ കുമാരിയോട് പ്രതി പണം ആവശ്യപ്പെടുകയും അത് നൽകാത്തതിലുള്ള വിരോധത്തിലാണ് കത്തി ഉപയോഗിച്ച് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ സുരേഷ് കുമാർ, എസ്ഐ അഭിരാം, എസ്ഐ ബിജുക്കുട്ടൻ, എസ്ഐ വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധി, ദിനേശ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments