KollamNattuvarthaLatest NewsKeralaNews

മു​ത്ത​ശ്ശി​യുടെ കൊ​ല​പാതകം : പ്രതി അറസ്റ്റിൽ

അ​ർ​ബു​ദ രോ​ഗി​യാ​യ കോ​ക്കാ​ട് തെ​ങ്ങ​റ​ക്കാ​വ് വി​ജ​യ​വി​ലാ​സ​ത്തി​ൽ പൊ​ന്ന​മ്മ(90)​‌ കൊ​ല്ല​പ്പെ​ട്ട​ കേസിൽ​ പൊ​ന്ന​മ്മ​യു​ടെ ചെ​റു​മ​ക​നാ​യ ഉ​ണ്ണി എ​ന്ന സു​രേ​ഷ് കു​മാ​റി​നെ(35)​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്

കു​ന്നി​ക്കോ​ട്:​ മു​ത്ത​ശ്ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിലെ പ്രതി അറസ്റ്റിൽ. ​അ​ർ​ബു​ദ രോ​ഗി​യാ​യ കോ​ക്കാ​ട് തെ​ങ്ങ​റ​ക്കാ​വ് വി​ജ​യ​വി​ലാ​സ​ത്തി​ൽ പൊ​ന്ന​മ്മ(90)​‌ കൊ​ല്ല​പ്പെ​ട്ട​ കേസിൽ​ പൊ​ന്ന​മ്മ​യു​ടെ ചെ​റു​മ​ക​നാ​യ ഉ​ണ്ണി എ​ന്ന സു​രേ​ഷ് കു​മാ​റി​നെ(35)​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച് ക​ട്ടി​ൽ പ​ടി​യി​ൽ ത​ല ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ന്ന​മ്മ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ, മെ​ത്ത, ത​ല​യി​ണ, തോ​ർ​ത്ത്‌ മു​ത​ലാ​യ​വ കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം വീ​ടി​നു സ​മീ​പ​ത്തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ സു​രേ​ഷ് ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.

Read Also : പാലിന്റെ ആര്‍ക്കും അറിയാത്ത ചില ആരോഗ്യഗുണങ്ങൾ ഇതാ!

ക​ഴി​ഞ്ഞ ദി​വ​സം തെ​ളി​വെ​ടു​പ്പി​നി​ടെ പ്ര​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ത് കാ​ണി​ച്ചു കൊ​ടു​ത്തു. ക​ര​വാ​ളൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ്.​

സം​ഭ​വ​ദി​വ​സം പു​റ​ത്ത് പോ​യി വ​ന്ന സു​രേ​ഷും മു​ത്ത​ശ്ശി​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി.​ ഇ​തോ​ടെ സു​രേ​ഷി​ന്‍റെ മാ​താ​വ് സു​മം​ഗ​ല വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പോ​യി. ഈ ​സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.​ വൈ​കു​ന്നേ​ര​ത്തോ​ടെ മാ​ത്ര​മാ​ണ് ബ​ന്ധു​ക്ക​ളെ മ​ര​ണ വി​വ​രം അ​റി​യി​ക്കു​ന്ന​ത്.

സം​ശ​യം തോ​ന്നി​യ ബ​ന്ധു​ക്ക​ൾ പൊ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്പെ​ഷൽ ബ്രാ​ഞ്ച് റൂ​റ​ൽ ഡി​വൈഎ​സ്പി ​ഷാ​നു തോ​മ​സി​ന്‍റെ നി​ർ​ദ്ദേശ​ത്തെ തു​ട​ർ​ന്ന്, കു​ന്നി​ക്കോ​ട് സി ഐയു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. തു​ട​ർ​ന്ന്, ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button