വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന ഒരു വിഭമാണ് ചിക്കന്‍ പുലാവ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് ചിക്കന്‍ പുലാവ്. സ്വാദുള്ള ചിക്കന്‍ പുലാവ് വീട്ടിലുണ്ടാക്കാന്‍ വളരെ കുറഞ്ഞ സമയം മതി. രുചിയൂറുന്ന ചിക്കന്‍ പുലാവ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍:
ബോണ്‍ലെസ്സ് ചിക്കന്‍ -900 ഗ്രാം
ബസുമതി റൈസ് -3 കപ്പ്
ഉള്ളി -1 എണ്ണം
പച്ചമുളക് -3 എണ്ണം
വെളുത്തുളളി -10 എണ്ണം
ഇഞ്ചി – വലുത്
ഉരുളക്കിഴങ്ങ് -1( ചെറിയ കഷണങ്ങള്‍ ആക്കിയത് )
മഞ്ഞള്‍ പൊടി -3/4 ടീസ്പൂണ്‍
മുളക് പൊടി -1/2 ടീസ്പൂണ്‍ ( സാധാരണ മുളക് പൊടി+കാശ്മീരി മുളക് പൊടി )
മല്ലി പൊടി -2 ടീസ്പൂണ്‍
ജീരക പൊടി – 1ടീസ്പൂണ്‍
ഓയില്‍ -3 ടീസ്പൂണ്‍
ബെലീഫ് -1
ഗ്രാമ്പൂ – 4 എണ്ണം
ഏലയ്ക്ക – 3 എണ്ണം
കറുവ പട്ട -1 എണ്ണം
മല്ലിയില – ആവശ്യത്തിന്
Read Also : ടി20 ലോകകപ്പ് ടീമിൽ ഹർഷൽ പട്ടേലിന് പകരം ഷമിയായിരുന്നു വേണ്ടിയിരുന്നത്: ശ്രീകാന്ത്
തയ്യാറാക്കുന്ന വിധം :
ബസ്മതി റൈസ് 20 മിനിറ്റ് കുതിര്‍ത്തു വെക്കുക. ശേഷം ഇഞ്ചി വെളുത്തുളളി നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. കഴുകി വൃത്തിയാക്കിയ ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയതിന് ശേഷം 1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുളളി പേസ്റ്റ്, 1/4 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, 1 ടീസ്പൂണ്‍ മുളക് പൊടി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായിട്ടു മിക്‌സ് ചെയ്തു വെക്കുക. 15 മിനിറ്റ് ചിക്കനില്‍ മസാല പിടിച്ചതിനു ശേഷം, ഒരു പാനില്‍ എണ്ണ 1 1/2 ടീസ്പൂണ്‍ ഒഴിച്ച് നാലോ അഞ്ചോ മിനിറ്റ് വരെ ഫ്രൈ ചെയ്യുക.
ചിക്കന്‍ പകുതി വെന്തതിനു ശേഷം മാറ്റിവയ്ക്കുക. ഒരു ബിരിയാണി പോട്ടില്‍ 1 1/2 ടീസ്പൂണ്‍ ഓയില്‍ ഒഴിച്ചു ബെലീഫ്, ഗ്രാമ്പൂ, പട്ട, ഏലക്ക എന്നിവ ചൂടാക്കുക. പച്ചമുളക്, ബാക്കി ഇഞ്ചി വെളുത്തുളളി പേസ്റ്റ് ഇവ ചേര്‍ക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷണങ്ങള്‍ ചേര്‍ക്കുക. കൂടാതെ, 1/2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി,1 ടീസ്പൂണ്‍ മുളക് പൊടി, മല്ലി പൊടി, ജീരക പൊടി ഇവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ അരി ചേര്‍ക്കുക. ശേഷം നന്നായിട്ടു മിക്‌സ് ചെയ്യുക.
6 ഗ്ലാസ് തിളച്ച വെള്ളം ചേര്‍ക്കുക. 1 ഗ്ലാസ് അരിക്ക് 2 ഗ്ലാസ് തിളച്ച വെള്ളം അതാണ് അളവ്. പാകത്തിന് ഉപ്പു ചേര്‍ത്ത് അടച്ചു വച്ച് 4-5 മിനിറ്റ് മീഡിയം തീയില്‍ വേവിക്കുക. അരി പകുതി വെന്താല്‍ പകുതി വേവിച്ചു വച്ച ചിക്കന്‍ ഗ്രേവിയോട് കൂടി അരിയുടെ മുകളില്‍ ചേര്‍ക്കുക. കുറച്ചു മല്ലിയില വിതറുക. അതിനു ശേഷം അടച്ചു വെച്ച് 8-9 മിനിറ്റ് വരെ ചെറുതീയില്‍ വേവിക്കുക. ഉരുളക്കിഴങ്ങും ചോറും ചിക്കനും എല്ലാം പാകത്തിന് വെന്തു കിട്ടുമ്പോള്‍ ചൂടോട് കൂടി ഒനിയന്‍ റൈത്തയുടെ കൂടെ വിളമ്പാം.
Post Your Comments