മുടി കരുത്തോടെ വളരാൻ പ്രകൃതിദത്തമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒട്ടനവധി ഒറ്റമൂലികൾ ഉണ്ട്. അത്തരത്തിൽ മുടികൊഴിച്ചിൽ തടഞ്ഞ് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. ബാഹ്യമായ ഗുണങ്ങൾക്ക് പുറമേ, ആന്തരികമായ പ്രവർത്തനങ്ങൾക്കും കറിവേപ്പില വളരെ നല്ലതാണ്. കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാം.
കറിവേപ്പിലയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇവ മുടിക്ക് കരുത്ത് നൽകുന്നു. കൂടാതെ, കറിവേപ്പില ഹെയർ മാസ്ക് തലയിൽ പുരട്ടുന്നതിലൂടെ മുടിയുടെ തിളക്കം വർദ്ധിക്കും. രണ്ട് ടീസ്പൂൺ കറിവേപ്പില എടുത്തതിനുശേഷം നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയുക. ഈ ഹെയർ മാസ്ക് മൃതകോശങ്ങളെയും താരനെയും നീക്കം ചെയ്യാൻ സഹായിക്കും.
Also Read: പാലിന്റെ ആര്‍ക്കും അറിയാത്ത ചില ആരോഗ്യഗുണങ്ങൾ ഇതാ!
വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത എണ്ണ തലയിൽ പുരട്ടിയാൽ മുടി വളർച്ച ഇരട്ടിയാകും. വെളിച്ചെണ്ണയിൽ അടങ്ങിയ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും മുടി ആരോഗ്യമുള്ളതാക്കാൻ സഹായിക്കും.
Post Your Comments