COVID 19corona positive storiesUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 400 കേസുകൾ

യുഎഇയിലെ കോവിഡ് കണക്കുകൾ അറിയാം

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 400 പുതിയ കേസുകളാണ് യുഎഇയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത്. 428 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഞായറാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also:  നമ്മുടെ ആഗ്രഹം സത്യമാണെങ്കിൽ, അതിന് വേണ്ടി കഠിനമായി പ്രയത്നിച്ചാൽ നേടിയെടുക്കാമെന്നതിന്റെ ഉദാഹരണം – മനോഹരൻ 

1,020,025 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 999,668 പേർ രോഗമുക്തി നേടി. 2,342 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 18,015 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഞായറാഴ്ച്ച 218,081 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: പഞ്ചാബില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നു, സ്ത്രീകളും കുട്ടികളും ലഹരി മരുന്നിന്റെ അടിമകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button