ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഡല്‍ഹി എന്‍സിആറിലാണ് സംഭവം. ഒരു ടെക് യൂട്യൂബറാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചൈനീസ് സ്മാര്‍ട്ട് ഫോണായ റെഡ്മി 6എ പൊട്ടിത്തെറിച്ച് തന്റെ ആന്റി മരിച്ചുവെന്ന് ട്വീറ്റില്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും യൂട്യൂബര്‍ പങ്കുവെച്ചിട്ടുണ്ട്.
Read Also: തെരുവു നായകൾക്കായി തീവ്ര വാക്‌സിൻ യജ്ഞം നടത്തും: എം ബി രാജേഷ്
ഫോണില്‍ സംസാരിച്ചതിന് ശേഷം കിടക്കുമ്പോള്‍ യുവതി ഫോണ്‍ തലയണയ്ക്കരികില്‍ വെച്ചിരുന്നു. രാവിലെ വീട്ടില്‍ എത്തിയവരാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സമീപത്ത് ചോരയുണ്ടായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു. ഫോണ്‍ വിളിക്കാനും യൂട്യൂബ് വീഡിയോകള്‍ കാണാനും മാത്രമാണ് യുവതി ഫോണ്‍ ഉപയോഗിച്ചിരുന്നത് എന്നും യൂട്യൂബര്‍ പറയുന്നുണ്ട്.
സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ഷവോമി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
Post Your Comments