Latest NewsCinemaNewsIndiaBollywoodEntertainment

അവന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡാകെ ചാമ്പലാവാന്‍: വിമര്‍ശനവുമായി സുശാന്തിന്റെ സഹോദരി

ബോംബെ: രൺബീർ കപൂറിനേയും ആലിയ ഭട്ടിനെയും കേന്ദ്രകഥാപാത്രമാക്കി കരൺ ജോഹർ നിർമ്മിച്ച ഫാന്റസി ചിത്രം ബ്രഹ്മാസ്ത്രയ്ക്ക് സമ്മിശ്ര പ്രതികരണം. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ആയത്. ആദ്യദിനം 100 കോടിയും രണ്ടാം ദിവസം 75 കോടിയും ചിത്രം സ്വന്തമാക്കി. ഹൈന്ദവ പുരാണങ്ങളും ഫാന്റസിയും സമന്വയിപ്പിച്ച ഈ ചിത്രം തുടക്കം മുതൽ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ബോളിവുഡ് സിനിമകൾക്ക് ബഹിഷ്കരണ ക്യാംപെയിൻ നടന്നുവരുന്ന ഈ സമയത്ത് അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ സഹോദരിയുടെ വാക്കുകൾ വൈറലാകുന്നു.

തന്റെ സഹോദരന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡാകെ ചാമ്പലാവാനെന്ന് മീതു സിംഗ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന് നേരെയായിരുന്നു മീതുവിന്റെ ഒളിയമ്പ്. ബോളിവുഡ് സിനിമകളോട് പ്രേക്ഷകർക്ക് ഇപ്പോഴുള്ള വെറുപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മീതു.

‘പരസ്പര ബഹുമാനവും വിനയവും ഒരിക്കൽ പോലും കാണിക്കാത്ത ബോളിവുഡിന് ജനങ്ങളോട് ആഞ്ജാപിക്കാനാണ് എന്നും താൽപ്പര്യം. ധാർമ്മിക മൂല്യങ്ങളാൽ സമ്പന്നമായ നമ്മുടെ രാജ്യത്തിന്റെ മുഖമായി എങ്ങനെയാണ് നമുക്ക് ഇത്തരക്കാരെ ഉയർത്തിക്കാണിക്കാൻ കഴിയുക? അവർ ക്ഷമാപണം നടത്തേണ്ടതുണ്ട്. പൊതുജനങ്ങളുടെ സ്നേഹം നേടിയെടുക്കുന്നതിൽ അവർ പരാജയപ്പെട്ടു. ജീവിതത്തിന്റെ ഗുണനിലവാരവും ധാർമ്മിക മൂല്യങ്ങളും മാത്രമാണ് പ്രശംസയും ആദരവും നേടുന്നത്’, മീതു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Meetu Singh (@divinemitz)

സുശാന്തിന്റെ ഫോട്ടോ സഹിതമായിരുന്നു സഹോദരിയുടെ പോസ്റ്റ്. മീതുവിന്റെ പോസ്റ്റിന് താഴെ ‘ജസ്റ്റിസ് ഫോർ സുശാന്ത്, ബോയ്‌കോട്ട് ബോളിവുഡ്’ തുടങ്ങിയ ഹാഷ്ടാഗുകളും പ്രത്യക്ഷപ്പെട്ടു. 2020 ജൂൺ 14 നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിന് നേരെ കടുത്ത പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. ബോളിവുഡിന്റെ നെപ്പോട്ടിസം കൾച്ചറും യാതൊരു സിനിമാ പശ്ചാത്തലവും ഇല്ലാതെ പുറത്തുനിന്ന് വരുന്നവരെ അവഗണിക്കുന്നതും സുശാന്തിന്റെ മരണത്തിന് പിന്നിലെ കാരണമായി ആരോപിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button