Latest NewsNewsInternational

എലിസബത്ത് രാജ്ഞി എഴുതിയ കത്ത് സൂക്ഷിച്ചിരിക്കുന്നത് രഹസ്യ നിലവറയിൽ: തുറന്നുവായിക്കണമെങ്കില്‍ 63 വര്‍ഷം കൂടി കഴിയണം

സിഡ്‌നി: അന്തരിച്ച എലിസബത്ത് രാജ്ഞി എഴുതിയ രഹസ്യ കത്ത് സിഡ്‌നിയിലെ ഒരു നിലവറയ്ക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്നു. ഈ കത്ത് 63 വർഷത്തേക്ക് തുറന്നുവായിക്കാൻ കഴിയില്ല എന്നതാണ് രസകരമായ കാര്യം!. അതായത്, 2085 ല്‍ മാത്രമേ കത്ത് തുറന്നു വായിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സാരം. ഈ കത്ത് സിഡ്‌നിയിലെ ഒരു ചരിത്ര കെട്ടിടത്തിലെ നിലവറയ്ക്കുള്ളിലാണുള്ളത്. 1986 നവംബറിൽ ആണ് എലിസബത്ത് ഈ കത്തെഴുതിയത്. സിഡ്‌നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുള്ളതാണ് ഈ കത്തെന്നാണ് പറയപ്പെടുന്നത്.

ചില്ലു പെട്ടിയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 2085ല്‍ ഒരു നല്ല ദിവസം നോക്കി ഈ കത്ത് തുറന്ന് സിഡ്‌നിയിലെ ജനങ്ങളോട് ഇതിലെ സന്ദേശം കൈമാറണമെന്ന് സിഡ്‌നിയിലെ മേയര്‍ക്കുള്ള നിര്‍ദേശത്തില്‍ രാജ്ഞി എഴുതിയിട്ടുണ്ട്. കത്തിനുള്ളിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് രാജ്ഞിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പോലും അറിയില്ലെന്നാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

1898-ൽ വിക്ടോറിയ രാജ്ഞിയുടെ വജ്രജൂബിലിയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനാണ് നിലവറ സൂക്ഷിച്ചിരിക്കുന്ന കെട്ടിടം ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷ് രാജാവ് ഓസ്‌ട്രേലിയയിൽ രാഷ്ട്രത്തലവനായി തുടരുന്നു. 1999-ൽ രാജ്യം റിപ്പബ്ലിക്കാകണമോ എന്ന് തീരുമാനിക്കാൻ ഒരു റഫറണ്ടം നടത്തി. പക്ഷെ, അക്കാലത്ത് ജനസംഖ്യയുടെ 54 ശതമാനം രാജ്ഞി രാഷ്ട്രത്തലവനായി തുടരണം എന്ന തീരുമാനത്തിനൊപ്പം ആയിരുന്നു. തൽഫലമായി, രാജ്ഞിയുടെ രാഷ്ട്രത്തലവൻ സ്ഥാനം നിർത്തലാക്കപ്പെടാതെ തുടർന്നു.

അതേസമയം, ചാൾസ് രാജാവ് രാജ്യത്തിന്റെ ഗവർണർ ജനറൽ സ്ഥാനം വഹിച്ചു. അന്തരിച്ച രാജ്ഞി ആദ്യമായി ഓസ്‌ട്രേലിയ സന്ദർശിച്ചത് 1954-ലാണ്. രാജ്യം സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് ഭരണാധികാരി ആയിരുന്നു അവർ. എലിസബത്ത് രാജ്ഞി 16 തവണ ഓസ്‌ട്രേലിയ സന്ദർശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button